മുൻപ് പലരും വീരവാദം മുഴക്കിയപ്പോൾ മോദി പ്രവർത്തിച്ച് കാണിച്ചു കൊടുത്തു

ന്ത് ചെറിയ ആക്രമണം പോലും സ്വന്തം രാജ്യത്തിന് നേരെ ഉണ്ടായാല്‍ പെട്ടന്ന് തന്നെ ശക്തമായി തിരിച്ചടിക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും ഇസ്രയേലും. ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയെ ഇപ്പോള്‍ നരേന്ദ്ര മോദി ഭരണകൂടം ഉയര്‍ത്തിയിരിക്കുന്നത്.സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം തിരിച്ചടിക്കാന്‍ നല്‍കിയ രാഷ്ട്രീയ തീരുമാനമാണ് അതില്‍ പ്രധാനം. മുന്‍പ് പല സര്‍ക്കാരുകളും കേന്ദ്രം ഭരിച്ചിരുന്നപ്പോഴും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല.

ഈ സംയമനത്തെ ദൗര്‍ബല്യമായി കണ്ട് തീവ്രവാദികള്‍ തുടര്‍ച്ചയായാണ് ഇന്ത്യയില്‍ ആക്രമണം നടത്തി വന്നിരുന്നത്.പാക്ക് സൈന്യവും അവരുടെ ചാരസംഘടനയുമാണ് ഭീകരരെ പാലൂട്ടി വളര്‍ത്തിയിരുന്നത്. എല്ലാറ്റിനും പാക്ക് ഭരണകൂടത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലാണ് കാശ്മീരില്‍ 40 ജവാന്‍മാര്‍ ദാരുണമായി കൊല്ലപ്പെട്ടത്.

ഇനിയും ഇത്തരം ആക്രമണങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലന്ന ഇന്ത്യന്‍ പ്രഖ്യാപനമാണ് ഇപ്പോള്‍ നടന്ന തിരിച്ചടി. അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് പാക്കിസ്ഥാനില്‍ തന്നെയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ബോംബിട്ടത്.ഏറ്റവും വലിയ ഭീകരതാവളമാണ് നിമിഷ നേരം കൊണ്ട് ഇവിടെ കത്തിയമര്‍ന്നത്. നൂറ് കണക്കിന് തീവ്രവാദികള്‍ മാത്രമല്ല, അവരെ പരിശീലിപ്പിക്കുന്ന കമാന്‍ണ്ടര്‍മാരും മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയാണ് ചിന്നി ചിതറിയിരിക്കുന്നത്.

ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ വലം കൈയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വനപ്രദേശത്ത് പാക്ക് സൈന്യത്തിന്റെ സഹായത്തോടെ ആയിരുന്നു ഈ പ്രധാന ഭീകര കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.47 വര്‍ഷത്തിനുശേഷമാണ് അതിത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് പാക്കിസ്ഥാനില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിനെതിരെ എന്ത് തിരിച്ചടി പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായാലും തകര്‍ത്തു കളയുമെന്ന മുന്നറിയിപ്പും ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ വ്യാമസേനക്ക് പുറമെ പടക്കപ്പലുകളും കരസേനയും തയ്യാറായി നില്‍ക്കുകയാണ്.

ചൈന പാക്കിസ്ഥാനെ സഹായിക്കാന്‍ സൈനികമായി രംഗത്തിറങ്ങിയാല്‍ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാനാണ് ഫ്രാന്‍സ്, അമേരിക്ക, ഇസ്രയേല്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ റഷ്യ ഇന്ത്യക്കെതിരായ ഏത് നീക്കത്തെയും ചെറുക്കുമെന്നതാണ് ചൈനയെ ഏറെ ആശങ്കപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരണം പ്രസ്താവനയില്‍ മാത്രം ഒതുക്കിയില്‍ മതിയെന്ന വികാരമാണ് ചൈനീസ് ഭരണകൂടത്തിനും ഉള്ളത്. ഇന്ത്യയിലെ ഓരോ പൗരനെയും ആവേശത്തിലാക്കുന്ന സൈനിക നടപടിയാണ് ഇപ്പോള്‍ വ്യോമസേന നടത്തിയിരിക്കുന്നത്.

മക്കളെയും ഭര്‍ത്താക്കന്‍മാരെയും, നഷ്ടപ്പെട്ട അനവധി പേരുടെ കണ്ണീരിനുള്ള പരിഹാരമായാണ് ഇന്ത്യയിലെ ജനത ഈ തിരിച്ചടിയെ നോക്കി കാണുന്നത്.സാമ്പത്തികമായി മാത്രമല്ല സൈനികമായും ഇന്ത്യ വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ഈ ആക്രമണം കൊണ്ട് കഴിഞ്ഞു. എന്നും സമാധാനത്തിന്റെ പാതയില്‍ മാത്രം സഞ്ചരിച്ച ഇന്ത്യയുടെ രൗദ്ര മുഖമാണ് ലോകം ഇപ്പോള്‍ ദര്‍ശിച്ചിരിക്കുന്നത്. സാമ്പത്തികമായി പാക്കിസ്ഥാനെ ശ്വാസം മുട്ടിച്ചും ലോക രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തിയുമാണ് ഇന്ത്യ പ്രതികാരത്തിനിറങ്ങിയത്. പാക്കിസ്ഥാന്‍ ചെയ്യുന്നത് പോലെ ഭീകരരെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നും ആക്രമിക്കുന്ന ഭീരുത്വ ഏര്‍പ്പാടല്ല ഇത്.

ശത്രുവിനോട് ആക്രമിക്കുമെന്ന് മുന്‍കൂട്ടി തുറന്ന് പറഞ്ഞ് അവന്റെ മൂക്കില്‍ തുമ്പില്‍ ബോംബിട്ടാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങിയത്. അതും പാക്കിസ്ഥാന്റെ സകല പ്രതിരോധ സംവിധാനങ്ങളെയും തകര്‍ത്തെറിഞ്ഞ ഒരു തിരിച്ചടി. ഈ ഷോക്കില്‍ നിന്ന് പാക്ക് ഭരണകൂടം ഇപ്പോഴും വിമുക്തമായിട്ടില്ല. അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് ഒരു തിരിച്ചടി എന്നതില്‍ കവിഞ്ഞ് 50 മൈല്‍ കടന്ന് പാക്കിസ്ഥാനില്‍ ഒരു പ്രഹരം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

ആയിരം കിലോ ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടെങ്കിലും അതില്‍ കൂടുതല്‍ ഉണ്ടെന്നാണ് സൂചന.പാക്ക് സൈന്യത്തെ കബളിപ്പിക്കാന്‍ അഞ്ച് വ്യോമതാവളങ്ങളില്‍ നിന്നായാണ് ഒരേ സമയം മിറാഷ് 2000 വിമാനങ്ങള്‍ പറന്നുയര്‍ന്നത്. വെറും 21 മിനിറ്റിനുള്ളില്‍ നിയന്ത്രണരേഖ കടന്ന് ബോംബുകള്‍ വര്‍ഷിച്ച് അവ തിരിച്ചെത്തുകയും ചെയ്തു. ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമായ മിറാഷ് 2000 ന് അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുണ്ട്. ലേസര്‍ ഗൈഡഡ് ബോംബുകള്‍ മുതല്‍ ആണവ പോര്‍മുന ഘടിപ്പിച്ച ക്രൂസ് മിസൈല്‍ വരെ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. വേഗതക്കൊപ്പം കൃത്യതയുടെ മികവാണ് ഈ വിമാനത്തെ ആകാശത്തെ മികച്ച പോരാളിയാക്കുന്നത്.

ഇപ്പോള്‍ പാക്കിസ്ഥാനിലിട്ട ലേസര്‍ ബോംബുകള്‍ 1960 ല്‍ അമേരിക്ക വിയറ്റ്‌നാം യുദ്ധത്തിലാണ് ആദ്യം പ്രയോഗിച്ചിരുന്നത്. പോര്‍വിമാനങ്ങളില്‍ നിന്നു ലേസര്‍ സംവിധാനം ഉപയോഗിച്ച് ലക്ഷ്യം കൃത്യമായി രേഖപ്പെടുത്തിയ ശേഷം അതേ പാതയില്‍ സഞ്ചരിച്ചു പ്രഹരിക്കാന്‍ കഴിവുള്ളതാണ് ഈ ലേസര്‍ ബോംബുകള്‍. 2013ലാണ് ഇന്ത്യ ‘സുദര്‍ശന്‍’ എന്ന പേരില്‍ ലേസര്‍ ബോംബ് വിജയകരമായി നിര്‍മ്മിച്ചത്.450 കിലോ ഭാരമുള്ള ഈ ബോംബ് ഏകദേശം ഒന്‍പതു കിലോമീറ്റര്‍ ദൂരപരിധിയില്‍ വര പ്രയോഗിക്കാന്‍ സാധിക്കും. പഴയ ഇന്ത്യയല്ല, ഇത്… പുതിയ ഇന്ത്യയാണ് എന്ന് പാക്കിസ്ഥാനെ മാത്രമല്ല ലോകത്തെ തന്നെ ബോധ്യപ്പെടുത്തിയ ആക്രമണമാണ് ഇപ്പോള്‍ നടന്നത്.

Top