4 പതിറ്റാണ്ടിന്റെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ച് മുന്‍ മേഘാലയ മുഖ്യമന്ത്രി

Indian-National-Congress-Flag-1.jpg.image.784.410

ഷില്ലോംഗ്: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന ഡി.ഡി ലപാങ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ തഴയപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു.

1993ലെ തെരഞ്ഞെടുപ്പില്‍ ഒഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും ലപാങ് വിജയിച്ചിരുന്നു. 1972 മുതല്‍ നോങ്‌പോഹ് മണ്ഡലത്തില്‍ നിന്നും സ്ഥിരമായി വിജയിക്കുന്ന നേതാവാണ് ഇദ്ദേഹം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ മാറ്റിയിരുന്നു.

മുതിര്‍ന്ന നേതാക്കളെ ഒന്നിനും കൊള്ളാത്തവരായാണ് പാര്‍ട്ടി കാണുന്നതെന്ന് അദ്ദേഹത്തിന്റെ കത്തില്‍ കുറ്റപ്പെടുത്തുന്നു.

അടുത്ത് തന്നെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലപാങിന്റെ രാജി കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ സാങ്മയുടെ എന്‍പിപി 19 സീറ്റുകള്‍ നേടിയിരുന്നു. 21 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്.

Top