After 3 years, MH370 search ends with no plane, few answers

സിഡ്‌നി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 ന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.

ഇത്രയും നാളായി വിമാനത്തെപ്പറ്റി യാതൊരു സൂചനകളും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നത്. തിരച്ചില്‍ അവസാനിപ്പിച്ചതായി ഓസ്ട്രലിയിലെ ജെയിന്റ് കോര്‍ഡിനേഷന്‍ ഏജന്‍സി ഔദ്യോഗികമായി അറിയിച്ചു.

സാധ്യമായതും മികച്ച സാങ്കേതിക സൗകര്യങ്ങളേയും വിദഗ്ദരേയും ഉപയോഗിച്ചിട്ടും കടലിന്നടിയില്‍ നിന്ന് വിമാനത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഏജന്‍സിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ നേതൃത്വത്തിലുള്ളതാണ് ഈ ഏജന്‍സി. പുതിയ എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നതുവരെ തിരച്ചില്‍ നിര്‍ത്തിവെക്കാനാണ് തീരുമാനം. തിരച്ചില്‍ ദൗത്യത്തിനായി പണം ലഭിക്കാത്തതും തീരുമാനത്തിന് കാരണമായി. ഇത്രയും നാളത്തെ തിരച്ചിലിനായി 160 മില്യണ്‍ ഡോളറാണ് ചിലവഴിച്ചത്.

2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് 239 യാത്രക്കാരും ജീവനക്കാരുമായി എം.എച്ച്370 ബോയിങ് വിമാനം കാണാതായത്. മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്നും മൗറീഷ്യസില്‍ നിന്നും വിമാനത്തിന്റേതായ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

Top