നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ആ പഴയ ലൊക്കേഷനില്‍

ഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. ഒരു ഓര്‍മ പുതുക്കലെന്നപോലെ ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി മഞ്ജു എത്തിയത് ഹോസ്റ്റലിലാണ്. സിബി മലയിലിന്റെ സംവിധാനത്തില്‍ കാമ്പസ് പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രണയവര്‍ണങ്ങളിലെ അതേ ഹോസ്റ്റലിലാണ് മഞ്ജു ഷൂട്ടിംഗിനായി എത്തിയത്.

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓര്‍മ്മകളുമായി അന്നത്തെ ഹോസ്റ്റലില്‍ മഞ്ജു എത്തിയിരിക്കുന്നത്.

മഞ്ജുവും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചതുര്‍മുഖം. നവാഗതരായ സലില്‍ – രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ് ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

https://www.facebook.com/theManjuWarrier/videos/176025406947807/

Top