After 20 Years, Siddique-Lal Combo Set for Dileep

ദിലീപ് നായകനായി സിദ്ദിഖ്‌ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കിങ് ലയറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക.

ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കിങ് ലയറിനുണ്ട്. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത് സിദ്ദിഖാണ്.

ദിലീപ് നായകനായി ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ് തീയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്.

Top