after 2 year modi was sleeping like kumbhakarna

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആഞ്ഞടിച്ച് ബി എസ് പി നേതാവ് മായാവതി. രണ്ട് വര്‍ഷം മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നു.

ദളിത് വിഭാഗങ്ങള്‍ക്കെതിരെ രണ്ട് വര്‍ഷമായി നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹം ഇപ്പോള്‍ പ്രതികരണങ്ങള്‍ നടത്തുകയാണ്.

പ്രസ്താവനകള്‍ നടത്തിയാലും ഒരു ദളിത് വോട്ടുപോലും ബി ജെ പിക്ക് ലഭിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും മായാവതി പറഞ്ഞു.

ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസ്താവനയെക്കുറിച്ചാണ് മായാവതി പ്രതികരിച്ചത്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ അവര്‍ സമൂഹത്തെ ഭിന്നിക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. ദളിത് സഹോദരങ്ങളെ ആക്രമിക്കുന്നതിന് പകരം തന്നെ ആക്രമിക്കൂവെന്നും മോദി പറഞ്ഞിരുന്നു.

Top