12 ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസമായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വര്‍ണവില കൂപ്പുകുത്തിയതോടെ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടന്നത്. 41920 ലേക്കെത്തിയ സ്വര്‍ണവില ഇന്ന് 80 രൂപ ഉയര്‍ന്ന് 42000 ത്തിലേക്ക് എത്തി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5250 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4338 രൂപയുമാണ്. അതേസമയം, വെള്ളിയുടെ വില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 5 രൂപ കുറഞ്ഞിട്ടുണ്ട്. വിപണി വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Top