11 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വിറ്ററില്‍ ട്വീറ്റുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

ത്രെഡ്സ് പുറത്തിറക്കിയതിനു പിന്നാലെ ട്വിറ്ററില്‍ ട്വീറ്റുമായി മെറ്റയുടെ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. രണ്ടു സ്പൈഡര്‍മാന്‍മാര്‍ പരസ്പരം കൈ ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് സക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷമാണ് സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്നാണ് പ്രധാന കാര്യം. 2012ലാണ് സക്കര്‍ബര്‍ഗ് അവസാനമായി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍ ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും തന്നെ അദ്ദേഹം നല്‍കിയിട്ടില്ല. അതേസമയം ത്രെഡ്സ് ട്വിറ്ററിന് സനമാനമായ ഫീച്ചറുകാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം അന്‍പതുലക്ഷത്തിലേറെ ഉപയോക്താക്കളാണ് ത്രെഡ്സ് ഉപയോഗിച്ച് തുടങ്ങിയത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെടുന്നു. ത്രെഡ്സ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായി തുടങ്ങി.

Top