ഇന്ത്യയെ പ്രശംസിച്ച് അഫ്രീദി

കറാച്ചി: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെക്കുറിച്ച് നല്ലവാക്കുകളുമായി അഫ്രീദി രംഗത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായി ട20 പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും പ്രത്യേകിച്ച് ഇന്ത്യയുടെ ബൗളിംഗ് ശരിക്കും മതിപ്പുളവാക്കിയെന്നും അഫ്രീദി വ്യക്തമാക്കി.

എഡ്ജ്ബാസ്റ്റണില്‍ ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ 49 റണ്‍സിന് തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുെ പരാമര്‍ശം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. നേരത്തെ ആദ്യ മത്സരത്തില്‍ വിരാട് കോലി, ജസ്പ്രീത്ബുമ്ര, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ ഇറങ്ങിയിട്ടും ഇന്ത്യ 50 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു.

രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗിനെ നയിച്ചത് ഭുവനേശ്വര്‍ കുമാറായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറെ രണ്ട് കളികളിലും പവര്‍പ്ലേയില്‍ തന്നെ പുറത്താകി ഭുവി നല്‍കിയ തുടക്കമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗില്‍ ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ രണ്ടാം മത്സരത്തില്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.

 

Top