African Nations Cup

ബെനിന്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെമിഫൈനലില്‍ കാമറൂണ്‍ ഘാനയെ നേരിടും.സെനഗലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് കാമറൂണ്‍ സെമിയിലെത്തിയത്.

90 മിനിറ്റിലും അധികസമയത്തും സെനഗലും കാമറൂണും ഗോളടിക്കാതെ പിരിഞ്ഞതിനാലാണ് മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ഷൂട്ടൗട്ടില്‍ ഇരുടീമിന്റെയും ആദ്യ നാലുകിക്കും ലക്ഷ്യം കണ്ടപ്പോള്‍ സെനഗലിനായി അഞ്ചാം കിക്കെടുത്ത ലിവര്‍പൂളിന്റെ സാഡിയോ മാനേയ്ക്ക് പിഴക്കുകയായിരുന്നു.

മാനേയുടെ കിക്ക് കാമറൂണിന്റെ ഗോളി ഫാബ്രിസ് ഒണ്ടോ തടുത്തിട്ടു. കാമറൂണിനായി അവസാനകിക്കെടുത്ത വിന്‍സെന്റ് അബൂബക്കര്‍ ലക്ഷ്യംകണ്ടു. നാലുതവണ ചാമ്പ്യന്‍മാരായ കാമറൂണിന്റെ ഒമ്പതാം സെമി ഫൈനല്‍ പ്രവേശനമാണിത്.

Top