ആഫ്രിക്കയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, 30 പേര്‍ക്ക് പരിക്ക്

ബംഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സൈനികരും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 30 ലേറെപ്പേര്‍ക്ക് പരിക്ക്.

ആഫ്രിക്കയിലെ ബ്രിയ നഗരത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഇതേത്തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

അതേസമയം പരിക്കേറ്റവരില്‍ എത്ര സൈനികരുണ്ടെന്നോ എത്ര ഭീകരരുണ്ടെന്നോ വ്യക്തമല്ല.

Top