നിയാമേയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം ; 58 പേര്‍ കൊല്ലപ്പെട്ടു

നിയാമേ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 37ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. ആര്‍എന്‍1 റോഡിലൂടെ ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്.

Top