എന്തിന് പേടിക്കുന്നു, മാത്‌സ് ജീനിയസ് ഇവിടെയുണ്ട്; വീഡിയോ പങ്ക് വച്ച് വിദ്യാബാലന്‍

ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോയുംമായി നടി വിദ്യാബാലന്‍. ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നു. വിദ്യാ ബാലന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം.

കണക്കിന്റെ സങ്കീര്‍ണത വിവരിക്കുന്ന ഒരു വീഡിയോ ആണ് വിദ്യാ ബാലന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വിദ്യാ ബാലന്റെ മകളായി ചിത്രത്തില്‍ അഭിനയിക്കുന്ന സന്യാ മല്‍ഹോത്രയും വീഡിയോയിലുണ്ട്. എന്തിന് പേടിക്കുന്നു, മാത്‌സ് ജീനിയസ് ഇവിടെയുണ്ട് എന്ന് പറഞ്ഞാണ് വിദ്യാ ബാലന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Top