അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലിലെ തീവ്രവാദ ആക്രമണം ; നേതൃത്വം നല്‍കിയത് മലയാളിയെന്ന്. . .

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ജലാലാബാദ് ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഐ.എസ്. ഭീകരനെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി കല്ലുകെട്ടിയപുരയില്‍ ഇജാസ് എന്ന കെ.പി. ഇജാസ് ആണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

സമീപകാലത്ത് അഫ്ഗാനിസ്താനെ നടുക്കിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം ജലാലാബാദ് ജയിലില്‍ നടന്നത്. ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനില്‍നിന്ന് റോയുടെ സന്ദേശം ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പെടെ കൈമാറിയിട്ടുണ്ട്.

Top