അഫ്ഗാനിസ്ഥാനിൽ ഐഎസ് ഘടകത്തിന്റെ നേതാവ് കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഘടകത്തിന്റെ നേതാവ് അബ്ദുൾ ഹാസിബ് കൊല്ലപ്പെട്ടു.

പത്തു ദിവസം മുൻപ് നംഗർഹാർ പ്രവിശ്യയിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗാനിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ കാബൂളിലെ സൈനിക ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനാണ് ഹാസിബ്.

Top