Afghanistan: Taliban uses ‘honey trap’ boys to kill police

അഫ്ഗാനിസ്ഥാന്‍: ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ പൊലീസുകാരെ വകവരുത്തുന്നതിനായി സേനാ കേന്ദ്രത്തിനകത്തേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങളുണ്ടാക്കാന്‍ താലിബാന്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങള്‍ക്കായി കുട്ടികളെ ലൈംഗിക അടിമകളാക്കുന്ന ‘ബച്ചാ ബാസി’യാണ് താലിബാന്റെ തന്ത്രം.

ഏറെക്കാലമായി അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന തന്ത്രമാണിതെങ്കിലും ഉറുസ്ഗാന്‍ പ്രവിശ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ലൈംഗികമായി ആകര്‍ഷിച്ച് കീഴ്‌പ്പെടുത്താനായി കാണാന്‍ ഭംഗിയുള്ള, താടിയില്ലാത്ത ആണ്‍കുട്ടികളെ ഉപയോഗിക്കുന്ന ”ബച്ചാ ബെരീഷ്” എന്ന ക്രൂരനയങ്ങളും താലിബാന്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

‘ട്രോജന്‍ ഹോഴ്‌സ് ആക്രമണത്തി’നായി രണ്ട് വര്‍ഷക്കാലം കുട്ടികളെ താലിബാന്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം പുറത്തുവിട്ടിരുന്നു.

കാണാന്‍ ഭംഗിയുള്ള ആണ്‍കുട്ടികളെയാണ് മയക്കുമരുന്നും വിഷവും ഉപയോഗിച്ച് പൊലീസുകാരെ കൊല്ലാനായി താലിബാന്‍ ഉപയോഗിക്കുന്നതെന്ന്, ഉറുസ്ഗാന്‍ പൊലീസ് മേധാവി ഗുലാം സഖി റോഘ് ലെവനായി പറഞ്ഞു.

പൊലീസുകാരുടെ ബലഹീനതയാണ് ‘ബച്ചാ ബാസി’ എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് താലിബാന്‍ കുട്ടികളെ ലൈംഗിക ആയുധങ്ങളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top