അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ താലിബാന്‍ ആക്രമണം ; 18 പൊലീസുകാര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 18 പൊലീസുകാര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.

ആക്രമണത്തിന് ശേഷം നിരവധി പൊലീസ് ഉദ്യോഗസ്ഥരെ കാണാതായെന്നും പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top