കാന്തഹാറില്‍ 15 താലിബാന്‍ തീവ്രവാദികളെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

ഫ്ഗാന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ കാന്തഹാറില്‍ ഇന്ന് രാവിലെയാണ് വെടിവെപ്പ് ഉണ്ടായത്.

നിഷ് ജില്ലയിലെ ഖിന്‍ജാക്ക് പ്രദേശത്താണ് അഫ്ഗാന്‍ പ്രത്യേക സേന ഓപ്പറേഷന്‍ നടത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് താലിബാന്‍ ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല.

Top