Afghanistan Taliban: Eight dead in attack on MP’s house

taliban

കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ പാര്‍ലമെന്റ് അംഗത്തിന്റെ വീട്ടില്‍ അതിക്രമിച്ച കടന്ന താലിബാന്‍ ഭീകരര്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി.

തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നുള്ള മിര്‍ വാലിയുടെ വീട്ടിലായിരുന്നു ആക്രമണം. മേല്‍ക്കുരയിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മിര്‍ വാലിക്ക് പരിക്കേറ്റു.

സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു താലിബാന്‍ വെളിപ്പെടുത്തി.

നീണ്ട നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭൂകരരെയും പൊലീസ് വധിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ആക്രമണത്തെ അപലപിച്ചു.

Top