അഫ്ഗാനില്‍ താലിബാന്റെ കാര്‍ ബോംബാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു, 140 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബാക്രമണത്തില്‍ ഒരുകുട്ടിയും എട്ട് എന്‍ഡിഎസ് സുരക്ഷാഉദ്യോഗസ്ഥരുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 140 പേര്‍ക്ക് പരിക്കേറ്റു.

രാജ്യത്തെ പ്രധാന ഇന്റലിജന്‍സ് യൂണിറ്റുകളില്‍ ഒന്നായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ഓഫീസിന് (എന്‍ഡിഎസ്) സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഗസ്‌നി പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടര്‍ സഹേര്‍ ഷാ നെക്മല്‍ പറഞ്ഞു.

സമാധാനചര്‍ച്ചകള്‍ക്കായി താലിബാന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഗസ്‌നിയിലെ സ്‌ഫോടനം നടന്നത്.

Top