കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരരുടെ ചാവേര്‍ ബോംബാക്രമണം. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 24 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ബോബ് ആക്രമണമുണ്ടായത്. ആക്രമണം ഇസ്ലാമിക മൂല്യങ്ങളെ തകര്‍ക്കുന്ന മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി.

Top