ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി അഫ്ഗാനിസ്ഥാന്‍

മുംബൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. ഓപ്പണറായെത്തി പുറത്താകാതെ 129 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

റഹ്‌മത്ത് ഷാ 30, ഹഷ്മത്തുള്ളാഹ് ഷാഹിദി 26. അസ്മത്തുള്ള ഒമര്‍സായി 22, മുഹമ്മദ് നബി 12, റാഷീദ് ഖാന്‍ 18 പന്തില്‍ പുറത്താകാതെ 35 എന്നിങ്ങനെയാണ് മറ്റ് സ്‌കോറിംഗുകള്‍. ഓസ്‌ട്രേലിയന്‍ നിരയില്‍ ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍കിനും മാക്സ്വെല്ലിനും സാംമ്പയ്ക്കും ഓരോ വിക്കറ്റും ലഭിച്ചു.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നന്നായി തുടങ്ങിയ ശേഷം 21 റണ്‍സുമായി റഹ്‌മാനുള്ള ഗുര്‍ബാസ് വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നീട് ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. എന്നാല്‍ മറ്റൊരു ഓപ്പണറായ ഇബ്രാഹിം സദ്രാന്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. മോശമല്ലാത്ത പിന്തുണ സഹതാരങ്ങളില്‍ നിന്നും ലഭിച്ചത് സദ്രാനെ സമര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സഹായിച്ചു.

 

Top