അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈനിന്റെ ബോയിംഗ് വിമാനമാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:10 ഓടെ ഗസ്‌നി പ്രവിശ്യയിലെ ദെ യാക്ക് ജില്ലയിലെ സാഡോ ഖേല്‍ പ്രദേശത്ത് തകര്‍ന്നുവീണത്.

ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കുകളോ മരണങ്ങളോ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗസ്‌നി പ്രവിശ്യ താലിബാന്റെ നിയന്ത്രണത്തിലായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

Top