Afghanistan: Large explosion heard in Kabul

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ എംബസിക്കു നേരെയുണ്ടായ ചാവേറാക്രമത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ആക്രമികള്‍ രാജ്യത്തെ പ്രധാന സുരക്ഷ ഏജന്‍സിയെയാണ് ലക്ഷ്യം വെച്ചിരുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു.

ആക്രമണം നടന്നതിന് തൊട്ടടുത്താണ് അഫ്ഗാനിലെ നാറ്റോ ദൗത്യ സേനയുടെ ആസ്ഥാനം. എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും പരിക്കില്‌ളെന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആരാണ് ആക്രമണം നടത്തിയത് എന്നതിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. റോക്കറ്റാക്രമണങ്ങള്‍ ഇവിടെ പതിവാണ്.

Top