തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വംശജര്‍ക്കായി അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടുന്നു

afganistahaan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഏഴ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ മോചനത്തിന് ഇന്ത്യന്‍ സ്ഥാനപതി വിനയ് കുമാര്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനം ഉടന്‍ സാധ്യമാകുമെന്നും, ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും സലാഹുദ്ദീന്‍ റബ്ബാനി വ്യക്തമാക്കി.

വൈദ്യുതവിതരണ കമ്പനിയായ കെഇസിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയും ഇവരുടെ അഫ്ഗാന്‍ സ്വദേശിയായ ഡ്രൈവറെയുമാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഇത് വരെയും വിവരമൊന്നും ലഭ്യമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ച് താലിബാന്‍കാരാകാം തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിന് വേണ്ടി ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയവും അഫ്ഗാന്‍ അധികൃതരുമായി ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തി വരികയാണ്.

Top