Afghanistan fuel tanker crash kills 73

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗാസ് ടാങ്കര്‍ അപകടത്തില്‍ 73 പേര്‍ മരിച്ചു. ദക്ഷിണ കാണ്ഡഹാര്‍ പ്രവശ്യയിലെ ദേശീയപാതയില്‍ സഞ്ചരിക്കുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക് എതിരെ വന്ന രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 50ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇരു ബസുകളിലുമായി യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട മൂന്നു വാഹനങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളിലുമായി ഏകദേശം 125ഓളം യാത്രക്കാരുണ്ടായിരുന്നു.

പരുക്കേറ്റവരെ ഗസ്‌നി പ്രവശ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

Top