Afghanistan football team in SAAF

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ വലയുമ്പോഴും ഫുട്‌ബോളില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യുകയാണ് അഫ്ഗാനിസ്ഥാന്‍ ടീം. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് അവരുടെ നേട്ടങ്ങള്‍. ഇത്തവണയും സാഫ് കിരീടം കൈപ്പിടിയിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന്‍.

കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് സാഫ് കപ്പില്‍ ആദ്യമായി ജേതാക്കളായ അഫ്ഗാന്‍ ഇത്തവണയും മികച്ച ഫോമിലാണ്. സാഫ് രാജ്യങ്ങളില്‍ മികച്ച ഫിഫ റാങ്കിങ്ങും അവര്‍ക്കാണ്. 150ാം സ്ഥാനത്ത്. കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് ഏറെ മാറ്റങ്ങളുണ്ടെങ്കിലും കിരീട പ്രതീക്ഷക്ക് കുറവില്ലെന്ന് ക്യാപ്റ്റന്‍ ഫൈസല്‍ ഷായസ്ത പറഞ്ഞു.

ആഭ്യന്തര യുദ്ധവും അധിനിവേശവും കുട്ടിച്ചോറാക്കിയ മണ്ണില്‍ നിന്ന് കാല്‍പന്തുകളിയില്‍ നേട്ടം കൊയ്യാനായതിന് കാരണം ഫുട്‌ബോളിനോടുള്ള പ്രിയം മാത്രം. ജീവിതാനുഭവങ്ങള്‍ കളത്തില്‍ തങ്ങളെ കൂടുതല്‍ കരുത്തരാക്കുമെന്ന് ഫൈസല്‍. ജീവന് വേണ്ടി നാടുവിടേണ്ടിവന്നതുമൂലം ഫൈസലിനെപ്പോലുളള പലര്‍ക്കും അഫ്ഗാന്‍ മണ്ണില്‍ ഒരു പ്രൊഫഷണല്‍ മത്സരം പോലും കളിക്കാനായിട്ടില്ല.

Top