അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനം; മരിച്ചവരുടെ എണ്ണം 39 ആയി

BLAST

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥിനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ആക്രമണത്തില്‍ 80ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇനിയും മരണ നിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ്-സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഗാര്‍ഡ്സിലെ പക്ടിയ പ്രവിശ്യയിലുള്ള ഷിയ വംശജരുടെ ഖ്വാജ ഹസന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി എത്തിയവരുടെ ഇടയിലേക്കാണ് ചാവേറുകള്‍ വെടിയുതിര്‍ക്കുകയും ബോംബ് സ്ഫോടനം നടത്തുകയും ചെയ്തത്. അക്രമികളെ സുരക്ഷാ സേന വധിച്ചിരുന്നു. 100 ലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. പരിക്കേറ്റ 50 മുതര്‍ന്ന ആളുകളെയും 20 കുട്ടികളെയും ഗാര്‍ഡ്സ് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top