കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍

rashid-khan

പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലൂടെയാണ് വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ താരം ആവശ്യപ്പെട്ടത്. തന്റെ ഈ ഉദ്യമത്തെ പിന്തുണക്കാനും റാഷിദ് ഖാന്‍ ആവശ്യപ്പെുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹായവുമായി രംഗത്തുണ്ട്. ഇവരൊടൊപ്പം ചേര്‍ന്നാണ് റാഷിദ് സംസ്ഥാനത്തിനുള്ള പിന്തുണ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ കായിക രംഗത്ത് നിന്ന് പിന്തുണ ലഭിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി മുതല്‍ ടീം അംഗമായ ഹര്‍ദ്ദിക്ക് പാണ്ഡ്യ, ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രി, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങി നിരവധിപേര്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു.

Top