അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

AFGANISTAAN

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.യുഎസിന്റെ നാറ്റോ സഖ്യസേനയിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയിലെ പര്‍വ്വാനിലാണ് സ്‌ഫോടനം ഉണ്ടായത്.ഒരു അമേരിക്കന്‍ സൈനികനും, അഫ്ഗാന്‍ നാഷണല്‍ സേനയിലെ 2 സൈനികര്‍ക്കുംപരുക്കേറ്റിട്ടുണ്ട്. കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തെന്ന് പ്രാദേശിക വക്താവ് സബൂഹുല്ലാ മുജാഹിദ് പറഞ്ഞു.

കഴിഞ്ഞ ദിവസം സൈനിക ചെക്ക് പോയിന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ ഒന്നിന് ഇവിടെയുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ സിഖ് വിഭാഗക്കാരുള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. പള്ളികള്‍, മദ്രസകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താലിബാന്‍ ഉന്നം വയ്ക്കാറുള്ളത്. 2016നു ശേഷം അഫ്ഗാനിലുണ്ടായ 144 ആക്രമണങ്ങളില്‍ 2359 പേര്‍ കൊല്ലപ്പെടുകയും 3802 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക് വ്യക്തമാക്കുന്നത്.

Top