കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ റോഡിനു വശത്തുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിലുണ്ട്.

ആച്ചിന്‍ ജില്ലയിലാണ് സംഭവം. റോഡിനു വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top