ചരിത്ര ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

കാബൂള്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ചരിത്ര ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റില്‍
ഇന്ത്യയ്‌ക്കെതിരെയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അസ്ഗര്‍ സ്റ്റാനിക്‌സായ് നയിക്കുന്ന ടീമില്‍ റാഷിദ് ഖാനടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു അഫ്ഗാനിസ്ഥാന് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചത്. ജൂണ്‍ 14ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അസ്ഗര്‍ സ്റ്റാനിക്‌സായ് (ക്യാപ്റ്റന്‍), ജാവേദ് അഹ്മദി, മുഹമ്മദ് ഷഹ്‌സാദ്, ഇഹ്‌സാനുള്ള ജന്നത്ത്, റഹ്മത് ഷാ, നസീര്‍ ജമാല്‍, ഹഷ്മത്തുള്ള ഷഹ്‌സാദി, അഫ്‌സര്‍ സസായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, സാഹിര്‍ ഖാന്‍, ഹംസ ഹൊടക്, സയ്യിദ് അഹമ്മദ് ഷെര്‍സാദ്, യാമിന്‍ അഹ്മദ്‌സയ്, വഫാദര്‍ മൊമന്‍ഡ്, മുജീബ് റഹ്മാന്‍ എന്നിവരാണ് അഫ്ഗാനിസ്ഥാന്‍ ടീമിലുള്ളത്.

Top