afghanistan and india have been victims proxy war ;parikkar

Manohar Parrikar

ന്യൂഡല്‍ഹി: തീവ്രവാദം അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയാണെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.

19ാമത് ഏഷ്യന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ദശാബ്ദങ്ങളായി ഇന്ത്യയും അഫ്ഗാനിസ്താനും നിഴല്‍യുദ്ധത്തിന്റെ ഇരകളാണ്. ഇപ്പോള്‍ തീവ്രവാദം സര്‍വ്വവ്യാപിയായ വെല്ലുവിളിയായി തുടരുകയാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതികരണവും സഹകരണവും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും പരീക്കര്‍ പറഞ്ഞു.

കോണ്‍ഫറന്‍സില്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനിഫ് അത്മറും പങ്കെടുത്തു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തീവ്രവാദ ഭീക്ഷണിയില്‍ തന്നെയാണെന്നും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ സമാധാനത്തിന് തീവ്രവാദത്തിനെതിരെ അന്തരാഷ്ട്രതലത്തിലുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top