തീവ്രവാദത്തിനെതിരെ യോജിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് അഫ്ഗാനും ഇന്ത്യയും

അസ്താന: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയുമായി കൂടിക്കാഴ്ച നടത്തി. കസാഖിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.

കാബൂളില്‍ നടന്ന ഭീകരാക്രണമണത്തെ മോദി അപലപിച്ചു. ആക്രമണത്തില്‍ നൂറുകണക്കിന് സാധാരണക്കാര്‍ മരിച്ചതില്‍ ഇന്ത്യയുടെ ആത്മാര്‍ഥമായ ദുഃഖവും രേഖപ്പെടുത്തി. എസ്.സി.ഒയില്‍ ഇന്ത്യക്ക് പൂര്‍ണ അംഗത്വം നല്‍കുന്നത് അഫ്ഗാന്‍ അംഗീകരിച്ചു.

അഫ്ഗാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനുള്ള നടപടികള്‍, സാമാധാനം സ്ഥാപിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു. തീവ്രവാദത്തിനെതിരെയും അതിനായുള്ള ഫണ്ട് ശേഖരണം തടയാനും യോജിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്ന് ഇരുരാജ്യങ്ങളും ഉച്ചകോടിയില്‍ വ്യക്തമാക്കി.

രാജ്യങ്ങള്‍ക്കിടയിലെ തീവ്രവാദ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എസ്.സി.ഒയുടെ തീവ്രവാദ വിരുദ്ധ സംഘടനക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മോദി അഭിപ്രായപ്പെട്ടു.

Top