Afghanistan: 4 dead in blast at Bagram Airfield

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ താലിബാലന്‍ ഏറ്റെടുത്തു.

ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നും ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം നിഷ്പ്രഭമാക്കി സ്‌ഫോടനം നടന്നത് അധികൃതരെ ഞെട്ടിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താലിബാന്‍ ചാവേര്‍ ബൈക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Top