അഫ്ഗാനില്‍ 100 താലിബാന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

afganistahaan

കാബൂള്‍: അഫ്ഗാനില്‍ 100 താലിബാന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. അഫ്ഗാനിലെ പക്ത്യ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഭീകരരുടെ സാന്നിധ്യം തിരച്ചറിഞ്ഞതിനു പിന്നാലെ സുരക്ഷാസേന അവിടെ ആക്രമണം നടത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും സേന ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

പക്ത്യയില്‍ സൈന്യം വ്യോമാക്രമണവും നടത്തിയെന്നാണ് വിവരം. എന്നാല്‍ ഈ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. അതേസമയം, ഭീകരരെ വധിച്ചെന്ന സുരക്ഷാസേനയുടെ അവകാശവാദം താലിബാന്‍ തള്ളി. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണ ജനങ്ങളാണെന്നായിരുന്നു താലിബാന്‍ വിശദീകരിച്ചത്.

Top