അ​ഫ്ഗാ​ൻ സു​ര​ക്ഷാ പോ​സ്റ്റു​ക​ളി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണം; 20 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സു​ര​ക്ഷാ പോ​സ്റ്റു​ക​ളി​ൽ താ​ലി​ബാ​ന്റെ ഭീകരാക്രമണം. ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 20 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു.

സാ​ബു​ൾ പ്ര​വി​ശ്യ​യി​ലെ സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​ർ​ക്കാ​ണ് ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ ബി​സ്മി​ല്ല അ​ഫ്ഗാ​ൻ​മാ​ൽ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ​ക്കു പ​രി​ക്കേൽക്കുകയും ചെയ്തു.

വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ലൂ​ടെ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

Top