അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം ;10 സൈനികര്‍ കൊല്ലപ്പെട്ടു, മാധ്യമപ്രവര്‍ത്തകനും പരുക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. റായില്‍ സൈനിക ചെക്ക്‌പോസ്റ്റിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിലാണു സൈനികര്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഗുരുതരമായി പരുക്കേറ്റു. തെക്കന്‍ അഫ്ഗാന്‍ മേഖലയില്‍ നടന്ന ബോംബാക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ അഹമ്മദ് അഹ്മദിക്കാണു പരുക്കേറ്റത്. മറ്റൊരു ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

Top