പാക്കിസ്ഥാനില്‍നിന്ന് കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തുക്കള്‍ അഫ്ഗാനിസ്ഥാന്‍ സൈന്യം പിടികൂടി

afganistahaan

കാബൂള്‍: പാക്കിസ്ഥാനില്‍നിന്ന് കടത്താന്‍ ശ്രമിച്ച സ്‌ഫോടകവസ്തുക്കള്‍ അഫ്ഗാനിസ്ഥാന്‍ സൈന്യം പിടികൂടി. പച്ചക്കറി ട്രക്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 156 ചാക്ക് സ്‌ഫോടക വസ്തുവാണ് പിടിച്ചെടുത്തത്. അമോണിയം നൈട്രേറ്റ് ആണ് ചാക്കിലുണ്ടായിരുന്നത്. ഇത് വ്യാപകമായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാനിലേക്കുള്ള അമോണിയം നൈട്രേറ്റിന്റെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഇതു മറികടന്നാണ് പാക്കിസ്ഥാനില്‍നിന്നും സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്.

Top