അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത; നിഷേധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേന പിന്മാറിയതിന് ശേഷം താലിബാന്‍ അംഗങ്ങള്‍ക്കിടയിലുണ്ടായ ആഭ്യന്തരകലഹത്തില്‍ ഉണ്ടായ വെടിവെപ്പില്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

മുന്‍ താലിബാന്‍ നേതാവ് കൂടിയായ ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടെന്നും പരിക്കുപറ്റിയെന്നുമുളള വാര്‍ത്ത വ്യാജമെന്ന് താലിബാന്‍ വാക്താവ് സുഹൈല്‍ ഷഹീന്‍ പുറത്തുവിട്ട ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് വരാനിരിക്കുന്ന ഭക്ഷ്യ ക്ഷാമത്തെ നേരിടാനും താലിബാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമെന്നും വിലയിരുത്തലുണ്ട്.

Top