അഫ്ഗാന്‍ സൈന്യവും താലിബാന്‍ ഭീകരരുമായി ശക്തമായ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ കൊലപ്പെടുത്തി

കാബൂള്‍: താലിബാന്‍ ഭീകരരുമായി അഫ്ഗാന്‍ സൈന്യം നടത്തിയ ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.

16 ഭീകരരെ പിടികൂടിയെന്ന് അഫ്ഗാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സ് അറിയിച്ചു.

കണ്ഡഹാര്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 16-ല്‍ 11 തീവ്രവാദികളെയും പിടികൂടിയത് കണ്ഡഹാറില്‍ നിന്നാണെന്നാണ് വിവരങ്ങള്‍.

അഞ്ച് പേരെ പിടികൂടിയത് ഷിന്‍വാര്‍ ജില്ലയിലെ നങ്കര്‍ഹര്‍ പ്രവിശ്യയില്‍ നിന്നാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top