താലിബാന്‍ ഭീകരതയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‌റെ പോരാട്ടം ; 80 ഭീകരരെ വധിച്ചു

കാബൂള്‍: ഇസ്ലാമിക ഭീകരതയ്ക്ക് അറുതിവരുത്താനുള്ള ശക്തമായ നടപടികളുമായി അഫ്ഗാനിസ്ഥാന്‍ സൈന്യം. താലിബാന്‍ ഭീകരര്‍ക്കെതിരെ നടത്തിയ  ആക്രമണത്തില്‍ 80 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു. കനത്ത ഏറ്റുമുട്ടല്‍ നടന്നതിനാല്‍ 59 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഭീകരരുടെ നീക്കം തിരിച്ചറിഞ്ഞ് സൈന്യം നീങ്ങിയത്.

വ്യോമസേനയുടെ കൂടെ സഹായത്തോടെയാണ് കരസേന നീങ്ങിയത്. വിവിധ ഭീകര കേന്ദ്രങ്ങളില്‍ വ്യോമസേന ബോംബിട്ടതിനാല്‍ കനത്ത നഷ്ടമാണ് ഭീകരര്‍ക്കുണ്ടായിട്ടുള്ളത്. ഗസ്നി, ലോഗര്‍, സാബൂള്‍, ഫറാ, ഹെല്‍മന്ദ്,ബാഗ്ഹലാന്‍ എന്നീ പ്രവിശ്യകളിലായി ഒരേ സമയമാണ് സൈന്യം റെയ്ഡ് നടത്തിയത്. ഭീകര കേന്ദ്രങ്ങളിലേക്കുള്ള വഴികളില്‍ സ്ഥാപിച്ചിരുന്ന 115 മൈനുകളും സൈന്യം കണ്ടെത്തി നിര്‍വീര്യമാക്കി. ഭീകരകേന്ദ്രങ്ങളില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെത്തി. അമേരിക്കയുടെ സൈന്യം പിന്മാറാനുള്ള തീരുമാനം സെപ്തംബറില്‍ പൂര്‍ത്തിയാക്കാനിരിക്കേ അഫ്ഗാന്‍ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും ധീരമായ മുന്നേറ്റമെന്നാണ് പ്രതിരോധ വിദഗ്ധര്‍ ഇന്നലത്തെ സൈനിക നീക്കത്തെ വിലയിരുത്തിയത്.

Top