അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

കദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. ഗുല്‍ബാദിന്‍ നയിബാണ് അഫ്ഗാന്‍ ടീമിനെ നയിക്കുന്നത്. തങ്ങളുടെ രണ്ടാം ഏകദിന ലോകകപ്പാണ് ഇംഗ്ലണ്ടില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കാനൊരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ മൊഹമ്മദ് ഷഹ്‌സാദ്, അസ്ഗര്‍ അഫ്ഗാന്‍, മൊഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവരെല്ലാം അഫ്ഗാന്റെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. കൂടാത രണ്ട് വര്‍ഷത്തിന് ശേഷം പേസ് ബൗളര്‍ ഹമീദ് ഹസന്‍ ടീമിലേക്ക് തിരിച്ചെത്തിയ സ്‌നതോഷം കൂടുി ടീമിന് ഉണ്ട്. ജൂണ്‍ ഒന്നിന് ബ്രിസ്റ്റോളില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം.

അഫ്ഗാനിസ്ഥാന്‍ ടീം

ഗുല്‍ബാദീന്‍ നായിബ് (ക്യാപ്റ്റന്‍), മൊഹമ്മദ് ഷഹ്‌സാദ്, നൂര്‍ അലിസദ്രാന്‍, ഹസ്രത്തുള്ള സസായ്, റഹ്മത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാന്‍, സമിയുള്ള ഷെന്വാരി, മൊഹമ്മദ് നബി, റാഷിദ് ഖാന്‍, ദൗലത് സദ്രാന്‍, അഫ്താബ് അലം, ഹമീദ് ഹസന്‍, മുജീബുര്‍ റഹ്മാന്‍.

Top