അഫ്ഗാനിസ്ഥാനിലെ സാബുള്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍ ; 24 താലിബാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സാബുള്‍ പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 24 താലിബാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. 27 പേര്‍ക്ക് പരിക്കേറ്റെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സാബുള്‍ പ്രവിശ്യയിലെ അര്‍ഗാന്‍ദാബ്, ഷിംഗ്‌സായി, ഷാ ജോ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം, സംഭവത്തില്‍ താലിബാന്റെ പ്രതികരണം വന്നിട്ടില്ല.

Top