ബംഗ്ലാദേശുമായുള്ള പോരാട്ടം; അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു

ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കളിച്ച ആറ് കളികളും തോറ്റ അഫ്ഗാന്‍ ആദ്യ ജയം തേടി് ഇന്ന് കളത്തിലിറങ്ങുമ്പോള്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.

ബംഗ്ലാദേശ് ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. അഫ്ഗാനെ വീഴ്ത്തി ജയം നേടുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് വരാമെന്നതാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.

റൂബല്‍ ഹുസൈനെയും സാബിര്‍ റഹ്മാനെയും ഒഴിവാക്കിയ ബംഗ്ലാദേശ് മുഹമ്മദ് സയിഫുദീനെയും മൊസദക് ഹുസൈനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

Top