ബലൂചിസ്ഥാനില്‍ ആക്രമണം; 4 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ബലൂചിസ്ഥാനില്‍ നടന്ന ആക്രമണത്തില്‍ നാല് പാകിസ്ഥാന്‍ സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാ അതിർത്തിയിൽ അർദ്ധസൈനികർ ഫെൻസിംഗ് പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ്  പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ തലസ്ഥാന നഗരമായ ക്വറ്റയിലെ സംയോജിത സൈനിക ആശുപത്രിയിലേക്ക് മാറ്റി. അഫ്ഗാനിസ്ഥാനുമായി 2,600 കിലോമീറ്റർ അതിർത്തിയിൽ പാകിസ്ഥാന്‍ നിര്‍മിക്കുന്ന വേലിയുടെ 90 ശതമാനം ജോലികളും പൂർത്തിയായി. തീവ്രവാദ പ്രവർത്തനങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായാണ് വേലി സ്ഥാപിക്കുന്നതെന്ന് നേരത്തെ ഐഎസ്‌പിആർ പറഞ്ഞിരുന്നു.

Top