ഭീകരരെ കൊന്നൊടുക്കി അഫ്ഗാന്‍ സൈന്യം; 24 മണിക്കൂറിനിടെ വധിച്ചത് 25 ഭീകരരെ

കാബൂള്‍: തീവ്രവാദികളെ ഞെട്ടിച്ച് അഫ്ഗാന്‍ പ്രതിരോധം. 24 മണിക്കൂറിനിടെ അഫ്ഗാന്‍ സൈന്യം വധിച്ചത് 25 ഭീകരരെയെന്ന് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടലിനിടെ 23 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

കൊല്ലപ്പെട്ടതില്‍ അഞ്ചു പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും മറ്റുള്ളവര്‍ താലിബാന്‍ ഭീകരരാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉഗ്രസ്‌ഫോടക ശേഷിയുള്ള ബോംബുകളും ആയുധങ്ങളും ഭീകരരുടെ പക്കല്‍ നിന്ന് കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top