പാക് നടപടിക്കെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കാതെ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെയാണ് യു എന്‍ സുരക്ഷാ സമിതിക്ക് പരാതി നല്‍കിയത്.

അഫ്ഗാന്റെ പരമാധികാരം പാകിസ്താന്‍ മാനിക്കുന്നില്ലെന്നും താലിബാനെ ഒദ്യോഗികമായി ക്ഷണിച്ച് ചര്‍ച്ച നടത്തുന്നത് അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അഫ്ഗാന്‍ ആരോപിച്ചു.

ചര്‍ച്ചയ്ക്കായി നാളെ പാകിസ്ഥാനിലെത്തുമെന്ന് താലിബാന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭയെ സമീപിച്ചത്.

Top