ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അഫ്ഗാന്‍ ടീമംഗങ്ങളെ പ്രഖ്യാപിച്ചു

afganistan

കാബുള്‍: ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. മാര്‍ച്ച് നാലിന് ബുലവായോയില്‍ സ്‌കോട്ട്‌ലാന്‌റുമായാണ് അഫ്ഗാന്റെ ആദ്യ മത്സരം. മാര്‍ച്ചില്‍ ആരംഭിക്കുന്ന മത്സരത്തില്‍ കളത്തിലിറങ്ങാന്‍ യുവതാരം മുജീബ് സദ്രാനും മുഹമ്മദ് ഷഹ്‌സാദും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിലക്കിന് ശേഷമാണ് മുഹമ്മദ് ഷഹ്‌സാദ് ടീമില്‍ തിരിച്ചെത്തുന്നത്. അഫ്ഗാനിസ്ഥാനു വേണ്ടി മൂന്ന്‌ ഏകദിനങ്ങള്‍ കളിച്ച താരമാണ് മുജീബ് സദ്രാന്‍. താരത്തിന്റെ ഏഷ്യ കപ്പിലെ മികച്ച പ്രകടനമാണ് ലോക ക്രിക്കറ്റില്‍ ശ്രദ്ധനേടാന്‍ കാരണമായത്.

അതേസമയം, ലോകകപ്പില്‍ മികച്ച ഫോമിലെത്താന്‍ താരത്തിന് സാധിച്ചില്ല. വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലണ്ട് എന്നിവയാണ് ലോക കപ്പിലെ മറ്റ് ടീമംഗങ്ങള്‍. മാര്‍ച്ച് 25നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം നടക്കുക.

Top