അഫ്ഗാനില്‍ വ്യോമാക്രമണം; 23 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ 23 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാണ്ഡഹാറിലും ബാഡ്ഗിസിലും നടന്ന ആക്രമണത്തില്‍ പത്ത് താലിബാന്‍ ഭീകരര്‍ വീതം കൊല്ലപ്പെട്ടതായും ഗസ്‌നിയില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍ സുരക്ഷാസേന താലിബാനു നേരെ ആക്രമണം ശക്തമാക്കിയത്.

Top